You are Here : Home / News Plus

മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്‍കി

Text Size  

Story Dated: Friday, October 31, 2014 08:04 hrs UTC

പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്‍കി. ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നീട്ടിയത്.അഭിഭാഷകരുടെ അസൗകര്യത്തെത്തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.

കേസ് വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ദീര്‍ഘകാലത്തെ ചികിത്സ ആവശ്യമായതിനാല്‍ കേരളത്തില്‍ പോവാന്‍ അനുവദിക്കണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്. ചികിത്സ ബാംഗ്ളൂരില്‍ തന്നെ തുടരാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.