You are Here : Home / News Plus

സാംബിയന്‍ പ്രസിഡന്‍റ് മൈക്കേല്‍ സാറ്റ അന്തരിച്ചു

Text Size  

Story Dated: Wednesday, October 29, 2014 07:25 hrs UTC

സാംബിയന്‍ പ്രസിഡന്‍റ് മൈക്കേല്‍ സാറ്റ അന്തരിച്ചു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാംബിയന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്നാല്‍, ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ചേരുന്ന സാംബിയന്‍ കാബിനറ്റ് പുതിയ പ്രസിഡന്‍റിനെ തീരുമാനിച്ചേക്കും.
സാംബിയ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്‍റെ 50ാം വാര്‍ഷികം ആഘോഷിച്ച് രണ്ടു ദിവസം പിന്നിടുമ്പോഴാണ് സാറ്റ വിടവാങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.