You are Here : Home / News Plus

അറബിക്കടലില്‍ നിലോഫര്‍ ചുഴലികൊടുങ്കാറ്റ്; കേരളത്തിനും ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Monday, October 27, 2014 07:12 hrs UTC

 ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിന് ശേഷം ഇന്ത്യക്ക് ഭീഷണിയായി അറബിക്കടലില്‍ നിലോഫര്‍ ചുഴലികൊടുങ്കാറ്റ് രൂപപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കരുതലോടെയിരിക്കാനുള്ള നിര്‍ദേശം കേന്ദ്ര ദുരന്തനിവാരണസേന നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരത്തായിരിക്കും നിലോഫര്‍ കനത്ത നാശം വിതക്കുക. ബുധനാഴ്ചയോടെ കറാച്ചി തീരത്തിനും ഗുജറാത്തിനുമിടയിലൂടെ നിലോഫര്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 45മുതല്‍ 60 കീലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. കാറ്റിനൊപ്പം കനത്ത മഴക്കും സാധ്യതയുണ്ട്.

കേരളത്തിലെ തുലാവര്‍ഷം ശക്തമാക്കിയ ന്യൂനമര്‍ദ്ദമാണ് നിലോഫര്‍ ചുഴലികൊടുങ്കാറ്റായി മാറിയിരിക്കുന്നത്. കേരള തീരത്തോട് ചേര്‍ന്നു പോകുന്ന കപ്പലുകള്‍ക്കും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കും അറബിക്കടലിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താനും, ഒമാനും, യമനും തങ്ങളുടെ ജനങ്ങള്‍ക്ക് നിലോഫറിനെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.