You are Here : Home / News Plus

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ബി.ജെ.പി ആരെ പരിഗണിച്ചാലും പിന്തുണക്കുമെന്ന് ശിവസേന

Text Size  

Story Dated: Monday, October 27, 2014 07:01 hrs UTC

 മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ബി.ജെ.പി ആരെ പരിഗണിച്ചാലും പിന്തുണക്കുമെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത വന്നത്. മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കുന്ന നേതാവ് ആരായാലും അവരുമായി സഹകരിക്കുമെന്നാണ് സേന വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും സാമ്നയില്‍ പുകഴ്ത്തുന്നുണ്ട്. ഇരുവരും ചേര്‍ന്നായിരിക്കും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന ഫട്നാവിസിനെയും നിതിന്‍ ഗഡ്കരിയെയും പത്രം താരതമ്യം ചെയ്യുന്നു. ഫട്നാവിസിനേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണ് നിതിന്‍ ഗഡ്കരിയെന്നും എന്നാല്‍ അദ്ദേഹത്തെ ഇപ്പോള്‍ ഡല്‍ഹിയില്‍ ആവശ്യമുണ്ടെന്നും സേന വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.