You are Here : Home / News Plus

സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

Text Size  

Story Dated: Monday, October 27, 2014 05:27 hrs UTC

സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മരിച്ചു. പൂച്ചോലമാട് മാളികത്തൊടിക മുഹമ്മദ് റഷീദ് (26) ആണ് മരിച്ചത്. റിയാദിലെ പച്ചക്കറിക്കടയിലെ ജീവനക്കാരന്‍ ആയിരുന്നു. ജോലിസ്ഥലത്തേക്ക് വാനില്‍ പോകുംവഴി റോഡ് മുറിച്ചുകടന്ന ടാങ്കര്‍ലോറിയും അദ്ദേഹം സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചു.

ഞായറാഴ്ച രാവിലെ 11 ഓടെ നഗരഹൃദയമായ ബത്തയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ എക്‌സിറ്റ് 18 സുലൈല്‍ എന്നസ്ഥലത്ത് അല്‍ മറാഇ വെയര്‍ഹൗസിന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. ടാങ്കര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശുമൈസി ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കുന്നതിനുവേണ്ടി നാട്ടിലേക്ക് കൊണ്ടുപോകും. മൊയ്തൂട്ടിഹാജി, മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: ഫസീല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.