You are Here : Home / News Plus

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു

Text Size  

Story Dated: Sunday, October 26, 2014 06:51 hrs UTC

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. ഹരിയാന ഗവര്‍ണര്‍ കപ്താന്‍ സിംഗ് സോളങ്കിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാംവിലാസ് ശര്‍മ്മ, ക്യാപ്റ്റന്‍ അഭിമന്യു, ഒ.പി. ധന്‍കര്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അധ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.