You are Here : Home / News Plus

ഫൈവ് സ്റ്റാര്‍ ബാറുകളും ബീര്‍ പാര്‍ലറുകളും തുടങ്ങാന്‍ നിയമ തടസ്സമില്ല

Text Size  

Story Dated: Saturday, October 25, 2014 02:21 hrs UTC

കോഴിക്കോട് : ബാറുകള്‍ക്കും ബീര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് കിട്ടാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ എന്‍.ഒ.സി വേണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനു പഞ്ചായത്ത് നഗരപാലിക നിയമത്തിന്‍െറ ഭേദഗതി വരുത്തേണ്ടി വരും. സംസ്ഥാന എക്സൈസ് വകുപ്പ് ഇതിനു മുന്നൊരുക്കം ആരംഭിച്ചതായി സൂചന. ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച കേസില്‍ അന്തിമ വിധി വന്ന ശേഷം നിയമ ഭേദഗതി കൊണ്ടു വരാനാണ് ആലോചന. 
പുതുതായി ഫൈവ് സ്റ്റാര്‍ ബാറുകളും ബീര്‍ പാര്‍ലറുകളും ആരംഭിക്കാന്‍ ലൈസന്‍സിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. അവരെ സഹായിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിന്‍റെ പുതിയ മദ്യ നയത്തില്‍ ഫൈവ് സ്റ്റാര്‍, ബീര്‍ പാര്‍ലര്‍ എന്നിവ ഉള്‍പ്പെടുന്നില്ല. ഫൈവ് സ്റ്റാറിന് താഴെയുള്ള ബാറുകള്‍ പൂര്‍ണമായും അടച്ചു പൂട്ടുകയാണ് മദ്യ നയത്തിന്‍റെ കാതല്‍. ടൂറിസം വികസനം കണക്കിലെടുത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ തുടര്‍ന്നും നടത്താം. പുതുതായി ഫൈവ് സ്റ്റാര്‍ ബാറുകള്‍ അനുവദിക്കുന്നതിലും നിയമ തടസ്സമില്ല. ബീര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിലും സര്‍ക്കാരിനു എതിര്‍പ്പില്ല. എന്നാല്‍ പഞ്ചായത്തുകളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും എന്‍.ഒ.സി ഇല്ലാതെ ഇവ രണ്ടും തുടങ്ങാന്‍ കഴിയില്ല. ഇതു മറി കടക്കാനാണ് ഭേദഗതി കൊണ്ടു വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.