You are Here : Home / News Plus

തിരുവനന്തപുരത്ത് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശശി തരൂര്‍

Text Size  

Story Dated: Saturday, October 25, 2014 10:51 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശശി തരൂര്‍ ഇന്ന് നേതൃത്വം നല്‍കും.കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് പദ്ധതിയെ പിന്തുണക്കാന്‍ നരേന്ദ്രമോദി തരൂരിനെ ക്ഷണിച്ചിരുന്നു. രാഷ്ട്രീയം മറന്ന് രാജ്യം വൃത്തിയാക്കുക എന്ന ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ശശി തരൂര്‍. എന്‍ഡിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയാണെന്നും തരൂര്‍ വിഴിഞ്ഞത്ത് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷം കാണാത്ത മാലിന്യം തരൂര്‍ ഇപ്പോള്‍ കാണുന്നത് അത്ഭുതകരമെന്ന് അജയ് തറയില്‍ പറഞ്ഞു. തരൂര്‍ ചെയ്യുന്നതൊന്നും കെപിസിസി ഗൗരവത്തോടെ കാണുന്നില്ലെന്നും അജയ് തറയില്‍ പറഞ്ഞുമോദി സ്തുതിയുടെ പേരില്‍ സംഘടനാ നടപടി നേരിട്ടശേഷമാണ് തരൂരിന്റെ പുതിയ നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.