You are Here : Home / News Plus

കലക്‌ടര്‍ കലക്‌ടറേറ്റിലേക്ക്‌ സൈക്കിളില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, October 25, 2014 12:47 hrs UTC

എറണാകുളം ജില്ലയിലെ എഴുനൂറോളം കുട്ടികള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ നല്‍കിയ സൗജന്യസൈക്കിള്‍ ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ കലക്‌ടര്‍ എം.ജി. രാജമാണിക്യത്തിന് സൈക്കിളില്‍ ഒരു മോഹമുദിച്ചു. ഒടുവില് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും കൂട്ടരും ചേര്‍ന്നു സൈക്കിളില്‍ തിരികെ വിട്ടു.കലക്‌ടര്‍ തന്റെ കുട്ടിക്കാലത്ത്‌ ഒരു സൈക്കിളിനായി ഒരുപാട്‌ മോഹിച്ചിരുന്നു.സ്‌കൂള്‍വിട്ട്‌ വീട്ടിലെത്തുമ്പോള്‍ സൈക്കിള്‍ സമ്മാനമായി കിട്ടുന്നത്‌ എന്നും സ്വപ്‌നം കണ്ടിരുന്നു.പലവട്ടം പറഞ്ഞിട്ടും സൈക്കിള്‍ കിട്ടിയില്ല. അച്‌ഛന്‌ സൈക്കിള്‍ വാങ്ങാനുള്ള പണം അന്ന്‌ ഉണ്ടായിരുന്നില്ല. ഒടുവില് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളിയും വികസനകാര്യ സമിതി അധ്യക്ഷന്‍ ബാബു ജോസഫും ചേര്‍ന്ന്‌ കലക്‌ടര്‍ക്ക്‌ ഒരു സൈക്കിള്‍ നല്‍കുമെന്നു പ്രഖ്യാപിച്ചു. ഉടന്‍ എത്തിയ പുത്തന്‍സൈക്കിള്‍ സ്വീകരിച്ച എം.ജി. രാജമാണിക്യം കലക്‌ടറേറ്റിലേക്ക്‌ സൈക്കിളില്‍ മടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.