You are Here : Home / News Plus

ട്രെയിനിലെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Text Size  

Story Dated: Tuesday, October 21, 2014 07:41 hrs UTC

 കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീയെ മദ്യമൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതിയുടെ പ്രായം 25 നും 30 നുമിടയിലാണ്. മെലിഞ്ഞ ശരീരമാണ്. സംഭവം നടക്കുന്നതിനു മുമ്പ് യുവതിയുമായി വഴക്കിടുന്നത് കണ്ട റെയില്‍ വേ ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലപ്പുറം കൊണ്ടോട്ടി വിളയില്‍ പാത്തു(50)വാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് പാത്തു മരിച്ചത്. ഒന്നാം പ്ളാറ്റ്ഫോമില്‍ പുറപ്പെടാന്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്‍െറ അഞ്ചാമത്തെ ബോഗിയില്‍ തിങ്കളാഴ്ച പുലര്‍ച്ച 4.50 ഓടെയായിരുന്നു സംഭവം.
ട്രെയിനില്‍ യുവാവുമായുണ്ടായ തര്‍ക്കമാണ് കാരണമെന്ന് റെയില്‍വേ പൊലീസ് പറയുന്നു. തര്‍ക്കത്തിനൊടുവില്‍ യുവാവ് കൈയില്‍ കരുതിയ മദ്യം സ്ത്രീയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവ് പ്ളാറ്റ്ഫോം വഴി ഓടിരക്ഷപ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.