ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ 14 പേരും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ആറ് പേര് കൂടി ഇന്ന് രാവിലെ ആസ്പത്രിയില്‍ വച്ച് മരണമടഞ്ഞതോടെയാണ് മരണസംഖ്യ 17 ആയി വര്‍ധിച്ചത്. പടക്കനിര്‍മാണശാല ഉടമയടക്കം 15 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന് ശേഷം ഇവിടെ ജോലിചെയ്തിരുന്ന രണ്ട് സ്ത്രീകളെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. ഇവരുടെ മൃതദേഹം ചിന്നിച്ചിതറി പോയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.
കോതപള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ വകടിപ്പ ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് തീപിടിത്തത്തെത്തുടര്‍ന്ന് സ്ഫോടനമുണ്ടായത്. തൊഴിലാളികള്‍ പടക്കമുണ്ടാക്കിക്കൊണ്ടിരിക്കെ ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. 30 പേരാണ് ഈ സമയം പടക്കശാലയില്‍ ജോലിയിലുണ്ടായിരുന്നത്.
Comments