You are Here : Home / News Plus

പാക്കിസ്ഥാന്‍ വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് ഇമ്രാന്‍ ഖാന്‍

Text Size  

Story Dated: Monday, October 20, 2014 09:11 hrs UTC

 പാക്കിസ്ഥാന്‍ വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍. പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാന്‍ പാര്‍ലമെന്റിനു മുമ്പില്‍ നടത്തുന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കുന്ന അണികളെ അഭിസംബോധ ചെയ്തുകൊണ്ടാണ് ഹൈന്ദവര്‍ക്കുള്ള പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചത്.

പാക്കിസ്ഥാന്‍ തെഹ്‌രിക് എ ഇന്‍സാഫ്(പിടിഐ) അധികാരത്തിലെത്തിയാല്‍ ഉപദ്രവം ഭയന്നു നാടുവിടേണ്ടി വന്ന ഹൈന്ദവര്‍ തിരികെ പാക്കിസ്ഥാനിലേക്കു എത്തുമെന്നു പ്രതീക്ഷിക്കുന്നു. രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനമനുസരിച്ച് പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ, നീതി, തുല്യ അവകാശങ്ങള്‍ എന്നിവയുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കാവിശ്യമായ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പിടിഐ പാര്‍ട്ടി വിവിധ മതങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക ദിനം ആചരിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.