You are Here : Home / News Plus

സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി

Text Size  

Story Dated: Monday, October 20, 2014 07:14 hrs UTC

ചൊവ്വാ ഗ്രഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ നിമിഷത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്.

ചൊവ്വാ ഗ്രഹത്തിന്‍െറ ഇന്ത്യന്‍ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍റെ 1,35,000 കിലോ മീറ്റര്‍ സമീപത്തുകൂടെയാണ് വാല്‍ നക്ഷത്രം കടന്നുപോയത്. ഇത് വാല്‍നക്ഷത്രത്തെ അടുത്തുനിന്ന് പഠിക്കാനുള്ള അവസരമാണ് മംഗള്‍യാനു ഒരുങ്ങിയത്. മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ തിങ്കളാഴ്ചയോടെ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടേക്കും.

ചൊവ്വാ ഗ്രഹത്തിനടുത്ത് എത്തിയപ്പോള്‍ സെക്കന്‍റില്‍ 56 കിലോ മീറ്ററിലധികം വേഗത്തിലാണ് വാല്‍ നക്ഷത്രം സഞ്ചരിച്ചത്. 1.6 കിലോ മീറ്റര്‍ വ്യാസത്തില്‍ 20,000 കിലോ മീറ്റര്‍ നീളത്തിലുള്ള വാല്‍ നക്ഷത്രത്തില്‍ നിന്നുള്ള പൊടി പടലങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനായി മംഗള്‍യാന്‍റെ ഭ്രമണപഥം ചൊവ്വാഗ്രഹത്തിനു പുറകിലായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.