You are Here : Home / News Plus

ബി.ജെ.പിക്ക് പിന്തുണ ; എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത

Text Size  

Story Dated: Monday, October 20, 2014 07:11 hrs UTC

 മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടില്‍ എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത. പാര്‍ട്ടിയുടെ മതേതര നിലപാട് ചോദ്യം ചെയ്യപ്പെടുന്നതാണ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച നടപടിയെന്നാണ് സംസ്ഥാന ഘടകത്തിന്‍റെ വാദം.
അഖിലേന്ത്യാ പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ക്കാതെ ഇത്തരം നയപരമായ കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന്‍ കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകസമിതി അംഗം എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ബി.ജെ.പിയെ ഒരു തരത്തിലും പിന്തുണക്കരുതെന്നാണ് എ.കെ ശശീന്ദ്രന്‍റെ നിലപാട്. മതേതര കക്ഷികളെ പിന്തുണയ്ക്കുന്നതിന്‍്റെ ഭാഗമായാണ് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം നിന്നത്. ആ നിലപാട് ഉപേക്ഷിച്ച് ഇപ്പോള്‍ ബി.ജെ.പിയെ തുണയ്ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
എന്നാല്‍, ബി.ജെ.പിയെ പിന്തുണക്കുന്നതില്‍ തെറ്റില്ളെന്ന് തോമസ് ചാണ്ടി എം.എല്‍.എ അഭിപ്രായപ്പെട്ടു. ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍ പുരയ്ക്കല്‍ എന്നിവരും ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.