You are Here : Home / News Plus

അരവിന്ദ് സുബ്രഹ്മണ്യം കേന്ദ്രസര്‍ക്കാറിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Text Size  

Story Dated: Thursday, October 16, 2014 05:13 hrs UTC

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍െറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചു. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് അരവിന്ദ്. സാമ്പത്തിക ഉപദേഷ്ടാവിന്‍െറ സ്ഥാനത്തേക്ക് അരവിന്ദിന്‍െറ പേര് ഒരു മാസം മുമ്പേ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി ശിപാര്‍ശ ചെയ്തിരുന്നു.
അമേരിക്കയിലെ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷനല്‍ ഇക്കണോമിക്സില്‍ സീനിയര്‍ ഫെലോയാണ് അരവിന്ദ്. ഇന്ത്യയിലും ബ്രിട്ടനിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരവിന്ദ്, അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്)യില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.