ആലപ്പുഴയില്‍ നടന്ന റോഡപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രാവിലെ പത്തരയോടെ ജനറല്‍ ആശുപത്രിക്ക് സമീപമുണ്ടായ സ്കൂട്ടര്‍ അപകടത്തിലാണ് ഒന്നരവയസുകാരി മരിച്ചത്. പഴവീട് മാടത്തുമഠത്തില് രാജ്കുമാര് -രാജശ്രീ ദമ്പതികളുടെ മകള്‍ രാജേന്ദു(ഒന്നര) യാണ് മരിച്ചത്.
കുട്ടിയുടെ മുത്തശ്ശന് രാജു ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന കുഞ്ഞ് കെ.എസ്.ആര്.ടി.സി വേണാട് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. യാത്രക്കാരിലൊരാള്‍ ബസിന്റെ ഡോറു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം നന്നതെന്ന് സംശയിക്കുന്നു.
Comments