You are Here : Home / News Plus

മഹാരാഷ്ട്ര മുന്‍മന്ത്രി സാബിര്‍ ഷെയ്ഖ് അന്തരിച്ചു

Text Size  

Story Dated: Thursday, October 16, 2014 03:52 hrs UTC

ശിവസേന നേതാവും മഹാരാഷ്ട്രയിലെ മുന്‍ തൊഴില്‍മന്ത്രിയുമായ സാബിര്‍ ഷെയ്ഖ്(71) അന്തരിച്ചു. സേനനിരയിലെ ഏക പ്രമുഖ മുസ്‌ലിം നേതാവായിരുന്നു സാബിര്‍ ഷെയ്ഖ്. കടുത്ത പ്രമേഹ രോഗിയായിരുന്ന സാബിര്‍ ഷെയ്ഖ് കൊങ്കണിലെ വേദ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച അന്ത്യം സംഭവിച്ചത്. മൂന്നു തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാബിര്‍ ഷെയ്ഖ് 1995 ലെ സേന-ബി.ജെ.പി സര്‍ക്കാരിലാണ് തൊഴില്‍മന്ത്രിയായി പ്രവര്‍ത്തിച്ചത്. ബാല്‍ താക്കറയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു സാബിര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.