മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അന്വേഷണസംഘം പിരിച്ചുവിട്ടത്. യുവതിയുടെ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയം ഏറെ വിവാദമായിരുന്നു.
Comments