You are Here : Home / News Plus

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ്

Text Size  

Story Dated: Wednesday, September 24, 2014 03:44 hrs UTC

കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് നടത്തി. ആറ് പുരുഷന്മാരെയും നാല് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടവന്ത്ര, കലൂര്‍, എം.ജി റോഡ് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ 13 ബ്യൂട്ടി പാര്‍ലറുകളില്‍ ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്.
ചില ബ്യൂട്ടി പാര്‍ലറുകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മിക്ക ബ്യൂട്ടി പാര്‍ലറുകളിലും നിലവാരം കുറഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്നാണ് പൊലീസ് പരിശോധന ആരംഭിച്ചത്. ചില ബ്യൂട്ടി പാര്‍ലറുകളില്‍ പരിശീലനം ലഭിക്കാത്ത അന്യസംസ്ഥാന യുവതികളെ ബ്യൂട്ടീഷ്യന്മാരായി നിയോഗിച്ചതും കണ്ടത്തെി. പൊലീസ് പരിശോധന ആരംഭിച്ചചതറിഞ്ഞ് നഗരത്തിലെ മിക്ക ബ്യൂട്ടിപാര്‍ലറുകളും അടക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.