മുകേഷ് അംബാനി 4ജി ലൈസന്‍സ് നേടിയതില്‍ ക്രമക്കേടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ബ്രോഡ് ബാന്റ് സ്പെക്ട്രം സ്വന്തമാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും പ്രസ്തുത സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കണമെന്നും സി.എ.ജി ശുപാര്‍ശചെയ്തു. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് സര്‍ക്കാറിന്‍െറ അഭിപ്രായം തേടി സി.എ.ജി ടെലികോം മന്ത്രാലയത്തിന് നല്കി. ഇതേക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ബ്രോഡ്ബാന്‍ഡ് സ്പെക്ട്രം ഉപയോഗിച്ച് രാജ്യവ്യാപകമായി അടുത്ത വര്‍ഷം മുതല്‍ അതിവേഗ വയര്‍ലെസ് ഇന്റര്‍നെറ്റ് 4ജി സേവനം തുടങ്ങാനുള്ള പദ്ധതിയുമായി റിലയന്‍സ് ജിയോ മുന്നോട്ടുപോകവെയാണ് കമ്പനിക്കെതിരെ സി.എ.ജി രംഗത്തുവന്നിരിക്കുന്നത്.
Comments