രാജ്യത്ത് ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തിലെയും സീറ്റുകടക്കം 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചരക്കോടി വോട്ടര്‍മാരുള്ള തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലെയും പുതുച്ചേരി മണ്ഡലത്തിലെയും വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ മന്ത്രി ടി.ആര്. ബാലു, കരുണാനിധിയുടെ മരുമകന് ദയാനിധി മാരന്, ടി.കെ.എസ്. ഇളങ്കോവന്, എ. രാജ, ജഗത്രക്ഷകന് (ഡി.എം.കെ), കേന്ദ്രമന്ത്രി വി. നാരായണ സ്വാമി (പുതുച്ചേരി), മുന്‍ കേന്ദ്രമന്ത്രി മണി ശങ്കര്‍ അയ്യര്‍, കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍െറ മകന് കാര്‍ത്തി പി. ചിദംബരം, ഇ.വി.കെ.എസ് ഇളങ്കോവന് (കോണ്‍ഗ്രസ്) എം.ഡി.എം.കെ അധ്യക്ഷന്‍ വൈകോ, പി.എം.കെ നേതാവ് അന്‍പുമണി രാമദാസ്, ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തിന്‍െറ ഭാര്യാ സഹോദരന് എല്‍.കെ. സുധീഷ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പൊന്രാധാകൃഷ്ണന്, കന്യകുമാരിയില്‍ മത്സരിക്കുന്ന കൂടങ്കുളം സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍, വി.സി.കെ അധ്യക്ഷന്‍ തോള് തിരുമാളവന് എന്നിവരാണ് തമിഴ്നാട്ടില്‍ നിന്നും ജനവിധി തേടുന്ന പ്രമുഖര്‍.
Comments