You are Here : Home / News Plus

സോളാര്‍ കേസ്: വി.എസിന് ഹരജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Monday, April 07, 2014 07:58 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹരജി നല്‍കാന്‍ അവകാശമില്ലെന്ന്  സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ പൊതു ഖജനാവില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും  വി.എസ് അച്യുതാനന്ദന് കേസുമായി ബന്ധമില്ലെന്നും  സര്‍ക്കാര്‍ ബോധിപ്പിച്ചു. തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹരജി നല്‍കാന്‍ അവകാശമില്ളെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അതിനാല്‍ സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്‍റെ  ഹരജി നിലനില്‍ക്കില്ളെന്നും എ.ജി ചൂണ്ടിക്കാട്ടി.
അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ സി.സി. ടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ശ്രീധരന്‍ നായരുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്നിവ പരിശോധിച്ചിട്ടില്ലെന്ന്  വി.എസിന്‍റെ  അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.