You are Here : Home / News Plus

ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കി

Text Size  

Story Dated: Monday, April 07, 2014 05:41 hrs UTC

ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും മുതിര്‍ന്ന നേതാവ് എല്‍ .കെ. അദ്വാനിയും അടക്കമുള്ള മുഴുവന്‍ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പടെയുള്ള ഹിന്ദുത്വ അജണ്ടക്ക് കാര്യമായ ഇടം ലഭിക്കാത്ത പ്രകടനപത്രികയുടെ പ്രധാന ഊന്നല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഉത്പ്പാദന, കാര്‍ഷിക, തൊഴില്‍ , ഐ.ടി മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനവും ഉറപ്പുവരുത്തുമെന്നും പത്ത് വര്‍ഷം കൊണ്ട് നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിമാരുടേതിന് തുല്ല്യമായ അവകാശങ്ങള്‍ കൈവരുന്ന തരത്തിലുള്ള സംവിധാന വിഭാവനം ചെയ്യുന്ന പ്രകടനപത്രിക സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം വാഗ്ദാനം ചെയ്യുന്നു. വിദേശ വ്യാപാര, വാണിജ്യ കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പങ്കാളികളാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.