ടി.പി കേസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.
വി.എസിന്‍െറ മലക്കം മറിച്ചില്‍ ജനം അംഗീകരിക്കില്ല. അദ്ദേഹം സ്വന്തം മന:സാക്ഷിയിലേക്ക് ടോര്‍ച്ച് തെളിക്കണം. അന്വേഷണ കമീഷനും റിപ്പോര്‍ട്ടില്‍ ഈ കേസില്‍ സി.പി.എമ്മിനെ രക്ഷപ്പെടുത്തില്ല. മറിച്ച് കുറ്റമേറ്റ് മാപ്പു പറഞ്ഞാല്‍ ജനം പിന്നെയും പൊറുത്തെന്നു വരും. ഇതു സംബന്ധിച്ച കെ.കെ. രമയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കിയ പ്രതിപക്ഷ നേതാവിന്‍െറ ഇപ്പോഴത്തെ നിലപാടറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടെന്നും തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ ആന്റണി പറഞ്ഞു.
ടി.പി കേസ് സംബന്ധിച്ച് സി.പി.എം നേതാക്കളുമായി താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന ചിലരുടെ ആരോപണം കെട്ടുകഥയാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമല്ല, മറിച്ച് യു.ഡി.എഫ് അനുകൂല തരംഗമാണ്. എല്ലാവരും കൊട്ടിഘോഷിക്കുന്ന മോദി തരംഗത്തിന്‍െറ ലാഞ്ജന പോലും കേരളത്തിലില്ല. ഒരു സമുദായ സംഘടനയും കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരല്ല-അദ്ദേഹം പറഞ്ഞു.
Comments