You are Here : Home / News Plus

ഇനിഷ്യലില്ലാത്ത ഇന്നസെന്റ്

Text Size  

Story Dated: Saturday, March 29, 2014 06:22 hrs UTC

പേരിനൊപ്പം ഇനിഷ്യലില്ലാത്ത അപൂര്‍വ്വം സ്ഥാനാര്‍ഥികളിലൊരാളായി പ്രശസ്ത സിനിമ നടനും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. ചാക്കോ, ബിജെപി സ്ഥാനാര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, എഎപി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദിന്‍ തുടങ്ങി മണ്ഡലത്തിലെ പതിമൂന്നു സ്ഥാനാര്‍ഥികള്‍ക്കും പേരിനൊപ്പം ഇനിഷ്യലുണ്ട്. പേരിനൊപ്പം പ്രൊഫസര്‍ ചേര്‍ ത്തതിന്റെ പേരില്‍ എറണാകുളത്തെ കോണ്‍ ഗ്രസ്സ് സ്ഥാനാര്‍ ത്ഥി കെ.വി തോമസിനെതിരെ ഇടതു പക്ഷം പരാതി നല്കിയിരുന്നു.തെക്കേത്തല വറീത് ഇന്നസെന്റ് അഥവാ ടി.വി. ഇന്നസെന്റ് എന്നായിരുന്നു ചെറുപ്പത്തിലെ പേര്. സ്കൂള്‍ രജിസ്റ്ററിലും പൂര്‍ണമായ പേര് അങ്ങനെ തന്നെ. ഇനിഷ്യല്‍ ഒഴിവാക്കിയാണ് 1979ല്‍ ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് .ചാലക്കുടി മണ്ഡലത്തില്‍ ഇനിഷ്യലില്ലാതെ ഒരു സ്ഥാനാര്‍ഥി കൂടിയുണ്ട്, സ്വതന്ത്ര സ്ഥാനാര്‍ഥി വിന്‍സെന്റ്.ഇന്നസെന്റിന്റെ പഴയ ഇനിഷ്യല്‍ ടി.വി.യാണ്(ടെലിവിഷന്‍)    വിന്‍സെന്റിന്റെ ചിഹ്നം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു കെ.വി. തോമസ്.
    കൊച്ചി.തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു എറണാകുളം നിയോജകമണ്ഡലത്തിലെ...

  • വി.എസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി
    കൊച്ചി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...