മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി ജെ പി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കുമെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് ബി ജെ പി ജില്ലാ നേതൃത്വം പരാതി നല്കാന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി.
Comments