കൊല്ലം:ആര്‍എസ്പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഇടതുപക്ഷം വിട്ടെന്ന് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയ്ക്ക് താന്‍ മദ്ധ്യസ്ഥത വഹിക്കുമെന്നും ബേബി വ്യക്തമാക്കി.കൊല്ലം മണ്ഡലവുമായി ബന്ധപ്പെട്ട് ആയിരുന്നു ആര്‍എസ്പി തീരുമാനം എടുത്തത്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ മത്സരിപ്പിക്കാനും തീരുമാനം എടുത്തിരുന്നു.കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്നതടക്കമുള്ള സ്ഥാനാര്‍ഥികളെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലന്നും ബേബി പറഞ്ഞു.ഇടത് മുന്നണി വിട്ടുവന്നാല്‍ ആര്‍എസ്പിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആര്‍എസ്പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ആര്‍എസ്പി പാര്‍ട്ടി ഓഫീസില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി.
Comments