എല്ലാസമരങ്ങളും വിജയിക്കണമില്ളെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരത്ത് പാചകവാതക വില വര്‍ധനക്കെതിരായ സി.പി.ഐ.എമ്മിന്റെ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമര്‍ന്ന് കത്തുന്നതും ആളിക്കത്തുന്നതുമായ സമരങ്ങളുണ്ട്. അമര്‍ന്ന് കത്തുന്ന സമരം സ്ഫോടനത്തില്‍ അവസാനിക്കും. ആ സ്ഫോടനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തകരുമെന്നും കോടിയേരി പറഞ്ഞു.
പാചക വാതക വിലവര്‍ധനക്കും ആധാര്‍ വഴിയുള്ള സബ്സിഡി വിതരണത്തിനുമെതിരെ സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ബുധനാഴ്ച തിരുവനന്തപുരത്ത് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങളിലെ പത്ത് വീതം കേന്ദ്രങ്ങളിലാണ് സമരം. ക്ളിഫ് ഹൗസ് ഉപരോധമടക്കം സമരങ്ങളില്‍നിന്ന് അപ്രതീക്ഷിതമായി പിന്വാങ്ങണ്ടേിവന്ന സാഹചര്യത്തില്‍ നിരാഹാര സമരം പാര്‍ട്ടിക്ക് നിര്‍ണായകമാണ്.
Comments