You are Here : Home / News Plus

അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Text Size  

Story Dated: Thursday, January 09, 2014 07:50 hrs UTC

 

അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഏര്‍ണസ്റ്റ് മോണിസ് ഈ മാസം നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്ത് അപമാനിച്ച സംഭവത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണിത്. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാകുന്ന മറ്റൊരു തീയതിയില്‍ സന്ദര്‍ശനം ഉണ്ടാകുമെന്ന് യു.എസ് ഊര്‍ജ വകുപ്പ് വക്താവ് ജെന്‍ സാകി അറിയിച്ചു.

ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകളാണ് കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നത്. 2012 സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളിലെയും ഊര്‍ജ മേഖലയിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.