You are Here : Home / News Plus

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല :വീരപ്പ മൊയ്ലി

Text Size  

Story Dated: Saturday, January 04, 2014 07:58 hrs UTC

പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലില്ലെന്ന്  അദ്ദേഹം വ്യക്തമാക്കി.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അന്തരാഷ്ട്ര വിപണിയില്‍ വര്‍ധിക്കുന്നതിനനുസരിച്ചാണ് ആഭ്യന്തരവിപണിയിലും കൂടുന്നത്. ഒപെക് രാജ്യങ്ങളാണ് എണ്ണവില നിര്‍ണയിക്കുന്നത്. അതില്‍ മന്ത്രിമാര്‍ക്കോ സര്‍ക്കാരിനോ ഇടപെടാന്‍ കഴിയില്ല. പാചകവാതകത്തിന്‍റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിലയും കുറയും.
രാജ്യത്ത് 15 കോടി ജനങ്ങള്‍ എല്‍.പി.ജി ഉപഭോക്താക്കളാണ്. അര്‍ഹതയുള്ള 90 ശതമാനം പേര്‍ക്കും സബ്സിഡി ലഭിക്കുന്നുണ്ട്. വിലവര്‍ധന ബാധിക്കുന്നത് രാജ്യത്തെ 10 ശതമാനം ആളുകളെയാണ്. വില വര്‍ധന തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ ബാധിക്കില്ളെന്നും വീരപ്പ മൊയ്ലി കൊച്ചിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.