You are Here : Home / News Plus

പാചകവാതക സിലിണ്ടറിന്റെ കൂട്ടിയില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, January 01, 2014 07:01 hrs EST

പുതുവത്സരത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയെന്ന വാര്‍ത്ത. എന്നാല്‍ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 230 രൂപ കൂട്ടി 1293.50 രൂപ ആക്കിയെന്നും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 385 രൂപ കൂട്ടി 2185 രൂപ ആക്കിയെന്നുമായിരുന്നു വാര്‍ത്ത.

അതേസമയം സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ വീരപ്പ മൊയ്‌ലിയെയും എ.കെ ആന്റണിയെയും വിളിച്ച് തിരക്കിയെന്നും പെട്രോളിയം മന്ത്രാലയം വാര്‍ത്ത നിഷേധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.വില കൂട്ടാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്. ഇനി വിലവര്‍ദ്ധയുണ്ടായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More