You are Here : Home / News Plus

ടി.പി വധം: കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹരജി നല്‍കി

Text Size  

Story Dated: Wednesday, January 01, 2014 01:48 hrs EST

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കിടയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിനല്‍കിയ 16 സാക്ഷികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ബുധനാഴ്ച ഹരജികള്‍ നല്‍കി. നേരത്തേ മൂന്നു സാക്ഷികള്‍ക്കെതിരെ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവക്ക് പുറമെയാണ് ഇപ്പോള്‍ ഹരജി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 193(വ്യാജ തെളിവുനല്‍കല്‍) പ്രകാരം ശിക്ഷനല്‍കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി. കുമാരന്‍കുട്ടിയാണ് അപേക്ഷ നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി ക്രിമിനല്‍ നടപടി ചട്ടം 340 വകുപ്പു പ്രകാരം ഓരോ സാക്ഷിക്കും എതിരായി പ്രത്യകേം അപേക്ഷകളാണ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്. കോടതിയില്‍ തെറ്റായ വിവരം നല്‍കിയെന്നു തെളിഞ്ഞാല്‍ കൂറുമാറിയ സാക്ഷികള്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More