You are Here : Home / News Plus

രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ഇന്ന്

Text Size  

Story Dated: Wednesday, January 01, 2014 12:20 hrs EST

 

രമേശ് ചെന്നിത്തല മന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.20ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ആഭ്യന്തര വകുപ്പായിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുക. നിലവിലെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടരും. മുന്‍മന്ത്രിയും എം.എല്‍.എയുമായ ഗണേഷ്കുമാറിന് മന്ത്രിസ്ഥാനമില്ല. ബാലകൃഷ്ണപിള്ള കടുത്ത പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍ അക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പായിരിക്കുമെന്ന് ഉറപ്പായി. പട്ടിക വിഭാഗ വകുപ്പ് കൂടി അദ്ദേഹം താല്‍പര്യപ്പെട്ടതിനാല്‍ വിജിലന്‍സ് വകുപ്പിന്‍െറ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. വിജിലന്‍സ് ആവശ്യമില്ളെങ്കില്‍ പട്ടികജാതി വകുപ്പ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന  നിലപാടാണ് മുഖ്യമന്ത്രിക്ക്.
തിരുവഞ്ചൂര്‍ റവന്യൂവിനായി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും വനം വകുപ്പും ഗതാഗതമോ സമാനമായ മറ്റൊരു വകുപ്പും അദ്ദേഹത്തിന് ലഭിക്കും. സ്പോര്‍ട്സ് അടക്കമുള്ള വകുപ്പുകള്‍ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബുധനാഴ്ചയേ തീരുമാനം ഉണ്ടാകൂവെന്ന് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More