You are Here : Home / News Plus

പ്രധാനമന്ത്രി രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് മനീഷ് തിവാരി

Text Size  

Story Dated: Tuesday, December 31, 2013 05:14 hrs EST

മന്‍മോഹന്‍ സിങ്ങ് രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി. വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഇക്കാര്യത്തെ കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിച്ചിട്ടു പോലുമില്ല. ശത്രുക്കള്‍ സര്‍ക്കാരിനെതിരെ കള്ളവാര്‍ത്തകള്‍ പടച്ചുവിടുകയാണ്- അദ്ദേഹം പറഞ്ഞു.ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന തിരക്കിലുമാണ്. ഇതിനൊക്കെ അവസാനം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രസ്താവിക്കുമെന്നും തിവാരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More