ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതി. 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്രമോഡിക്ക് ക്ലീന്‍ചിറ്റ് നല്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന എസ്ഐടി റിപ്പോര്‍ട്ട് കോടതി ശരിവയ്ക്കുകയായിരുന്നു. എസ്ഐടി റിപ്പോര്‍ട്ടിനെതിരെ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
Comments