കേരളത്തില്‍ യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുള്ള ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മുന്നണിയിലേയ്ക്ക് പുതിയ പാര്‍ട്ടികള്‍ വരേണ്ട ആവശ്യവുമില്ല.
മുന്നണി ഇപ്പോള്‍ ഒറ്റക്കെട്ടാണ്. ആത്മവിശ്വാസത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സീറ്റു വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കോണ്‍ഗ്രസ് എത്ര സീറ്റില്‍ മത്സരിക്കുമെന്ന് പറയാന്‍ കഴിയൂ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ എന്നും കോണ്‍ഗ്രസിനോട് സഹകരിച്ചിട്ടുണ്ട്. ഇത്തവണയും അതുണ്ടാകും എന്നാണ് കരുതുന്നത്. ചില ഘടകകക്ഷികള്‍ ഇത്തവണ കൂടുതല്‍ സീറ്റ് ചോദിച്ചിട്ടുണ്ട്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതിന് ആരെയും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നില്ല. കൂടുതല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ലീഗ് തനിച്ചു മത്സരിക്കുമെന്ന് പറഞ്ഞതായി അറിയില്ല. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയുമായിരിക്കും സീറ്റുകള്‍ വിഭജിക്കുക. ഇക്കാര്യത്തില്‍ കാലതാമസമൊന്നുമുണ്ടാകില്ല-മുഖ്യമന്ത്രി പറഞ്ഞു.
Comments