You are Here : Home / News Plus

സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍

Text Size  

Story Dated: Saturday, December 21, 2013 05:22 hrs EST

മുംബൈ സ്ഫോടന പരമ്പരക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍. ഭാര്യ മന്യതക്ക് അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ദത്തിന് പരോള്‍ അനുവദിച്ചത്.ശനിയാഴ്ച രാവിലെ പത്തിന് യര്‍വാഡ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ദത്ത് മുംബൈയിലേക്ക് പോയി.

മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് സഞ്ജയ് ദത്തിന് പരോള്‍ ലഭിക്കുന്നത്. അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് ഒക്ടോബര്‍ ഒന്നിന് പരോള്‍ അനുവദിച്ചിരുന്നു. ഒക്ടോബര്‍ 30നാണ് അദ്ദഹേം ജയിലിലേക്ക് മടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.