You are Here : Home / News Plus

മോഹന്‍ലാല്‍ കവാത്ത് മറന്നു; സിനിമയില്‍ ഹെല്‍മ്മറ്റ് വേണ്ട

Text Size  

Story Dated: Friday, December 20, 2013 12:14 hrs EST

സിനിമാരംഗങ്ങളില്‍ ഹെല്‍മെറ്റ് വയ്ക്കേണ്ടതില്ലെന്ന് നടന്‍ മോഹന്‍ലാല്‍.മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗിനെ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ച മോഹന്‍ലാല്‍ ആണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നത്.
സിനിമയില്‍ ഹെല്‍മറ്റു ഒട്ടും പ്രായോഗികമല്ലാത്ത നിയമമാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.സിനിമ ഫാന്റസിയുടെ ലോകമാണ്. അതിനെ യാഥാര്‍ത്ഥ്യമായിട്ട് ആരും കണക്കാക്കുന്നില്ല. സിനിമയിലും ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് പറയാനാകില്ല. സിനിമയില്‍ ഒരുപാട് കൊലപാതക സീനുകളുണ്ട്. അതുകൊണ്ട് കൊലക്കുറ്റത്തിന് കേസെടുക്കുമോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.