You are Here : Home / News Plus

വീട്ടമ്മമാരുടെ ഉപരോധ സമരം എല്‍.ഡി.എഫിനുള്ള സ്വീകാര്യത -പിണറായി

Text Size  

Story Dated: Thursday, December 19, 2013 03:01 hrs EST

സമരം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും സമരം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്കാണ് പ്രസക്തിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു മുന്നില്‍ വീട്ടമ്മമാര്‍ നടത്തുന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹം പല അവകാശങ്ങളും നേടിയെടുത്തത് ശക്തമായ പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. കുറേക്കാലം മുമ്പ് സ്ത്രീകള്‍ നടത്തിയ മാറുമറക്കല്‍ സമരം സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. പല രീതിയിലുള്ള സമരമുറകളും നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടെല്ലാം മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെയുള്ളവ നേടിയെടുത്തത് സമരങ്ങളിലൂടെ തന്നെയാണ്.
വീട്ടമ്മമാര്‍ നടത്തുന്ന ക്ളിഫ്ഹൗസ് ഉപരോധം, എല്‍.ഡി.ഫിന്‍്റെ സമരത്തിന് നല്‍കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പിനെതിരെ എല്‍.ഡി.എഫ് നടത്തുന്നത് ന്യായമായ സമരമാണ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തില്‍ അദ്ദേഹം മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.