You are Here : Home / News Plus

യാക്കോബായ സഭ രണ്ടാം കൂനന്‍ കുരിശ് സത്യം നടത്തി

Text Size  

Story Dated: Sunday, October 06, 2019 09:40 hrs EDT

കോടതി വിധിയുടെ മറവില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ കൈയടക്കുന്നു എന്നാരോപിച്ച്‌ പ്രതിഷേധത്തിന്റെ വഴികളിലാണ് യാക്കോബായ സഭ. ഇതിന്റെ ഭാഗമായി യാക്കോബായ സഭ രണ്ടാം കൂനന്‍ കുരിശ് സത്യം നടത്തി. കോതമംഗലം ചെറിയ പള്ളിയില്‍ ആയിരുന്നു പ്രതിഷേധം. സഭയിലെ മെത്രോപ്പൊലീത്തമാരും വൈദികരും വിശ്വാസികള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു.

സഭ മെത്രോപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സത്യവാചകം
ചൊല്ലിക്കൊടുത്തു. യാക്കോബായ, സുറിയാനി സഭയിലെ വിവിധ പള്ളികളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കല്‍കുരിശില്‍ കെട്ടിയ വടത്തില്‍ പിടിച്ചാണ് പ്രതിജ്‌ഞ ചൊല്ലിയത്. ഇതിന്റെ തനിയാവര്‍ത്തനം പോലെ കോതമംഗലം ചെറിയ പള്ളിക്കു മുന്നിലെ കുരിശില്‍ വടം കെട്ടി. വടത്തിന്റെ ഇരുവശവും പിടിച്ചു വിശ്വാസികള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി.

കാലം ചെയ്ത കാതോലിക ബാവ എല്‍ദോ മാര്‍ ബസേലിയോസിന്റെ കബറിടം മുതല്‍ ഇരുമലപ്പടി വരെ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികള്‍ സത്യവാചകം ഏറ്റുചൊല്ലി. വിശ്വാസം സംരക്ഷിക്കുന്നതിനായി മട്ടാഞ്ചേരിയില്‍ നടത്തിയ പ്രതിഷേധമാണ് കൂനന്‍ കുരിശു സത്യം എന്ന പേരില്‍ അറിയപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More