You are Here : Home / News Plus

യുഡിഎഫ് നേതാക്കള്‍ അസത്യംപ്രചരിപ്പിക്കുകയാണെന്ന് സുധാകരന്‍

Text Size  

Story Dated: Sunday, October 06, 2019 09:38 hrs EDT

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. യുഡിഎഫ് നേതാക്കള്‍ അസത്യംപ്രചരിപ്പിക്കുകയാണെന്ന് കാണിച്ച്‌ മന്ത്രി ജി. സുധാകരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഷാനി മോള്‍ ഉസ്മാനെതിരായ മന്ത്രി സുധാകരന്‍റെ പരാമര്‍ശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടര്‍
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നാളെ റിപ്പോര്‍ട്ട് കൈമാറാനിരിക്കെയാണ് പരാതിയുമായി ജി സുധാകരന്‍ രംഗത്തെത്തുന്നത്. ഷാനി മോള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.