You are Here : Home / News Plus

അടിമാലിയില്‍ പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു

Text Size  

Story Dated: Sunday, September 22, 2019 01:44 hrs EDT

ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് (52) ആണ് പിടിയിലായിരിക്കുന്നത്. കഞ്ചാവ് കൈമാറാന്‍ നില്‍ക്കുമ്ബോഴാണ് ഇയാള്‍ പിടിയിലായത്.

മണം പുറത്തു വരാത്ത രീതിയില്‍ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച്‌ പൊതികളാക്കി പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു കിലോയ്ക്ക് ഇരുപതിനായിരം രൂപയാണ് വില ഈടാക്കിയിരുന്നത്.

പ്രതിക്ക് കഞ്ചാവ് എത്തിക്കുന്ന രണ്ട് പേരെക്കുറിച്ച്‌ എക്‌സൈസ് സംഘം അന്വേഷണം നടത്തുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.