ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ യുവതികള്‍ ദര്‍ശനം നടത്തിയത് മൂലമല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്. ശുദ്ധിക്രിയ നടത്തിയ നടപടി ശരിയാണെന്നും ആചാരപരമായി ശരിയായ നടപടിയാണ് ചെയ്തതെന്നും തന്ത്രി പറഞ്ഞു. വിവാദങ്ങളും അനിഷ്ടസംഭവങ്ങളും മൂലം ശബരിമലയിലെ ദൈവചൈതന്യത്തിന് കളങ്കം വന്നെന്നും ഇതിനാലാണ് ശുദ്ധിക്രിയ നടത്തിയതെന്നുമാണ് തന്ത്രി നല്കിയ പന്ത്രണ്ട് പേജ് വിശദീകരണകുറിപ്പില്‍ പറയുന്നത്.
മകരവിളക്കിനു നട തുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ദേവസ്വം ബോര്‍ഡ് നല്കിയ നോട്ടീസ് നിയമപ്രകാരമല്ലെന്നും പൂജാ കര്‍മ്മങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം തന്ത്രിക്കാണെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു.
Comments