You are Here : Home / News Plus

രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു

Text Size  

Story Dated: Tuesday, January 22, 2019 06:32 hrs UTC

തിരുവനന്തപുരത്തുനിന്ന് ഡെല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍േവ സ്‌റ്റേഷനിലേക്കുള്ള രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പി കരുണാകരന്‍ എംപിയെ അറിയിച്ചതാണിത്. നിലവില്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ മംഗളൂരു ജങ്ഷനില്‍ മാത്രമായിരുന്നു സ്‌റ്റോപ്പ് ഉണ്ടായിരുന്നത്.
ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പി കരുണാകരന്‍ എംപി ഈ ആവശ്യമുന്നയിച്ച് നിരവധി തവണ കേന്ദ്രമന്ത്രിയുള്‍പെടെയുള്ളവരെ സന്ദര്‍ശിച്ചിരുന്നു. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എംപി നടത്തിയ നിരാഹാരസമരത്തിലും ഈ ആവശ്യം ഉന്നയിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താല്‍പര്യമെടുത്ത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആവശ്യമായി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചു. സ്‌റ്റോപ്പ് അനുവദിച്ചതായി അറിയിച്ചെങ്കിലും ഉദ്ഘാടനം ഉള്‍പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.