You are Here : Home / News Plus

കർണാടകയിൽ അട്ടിമറിക്കു സാധ്യത ?

Text Size  

Story Dated: Sunday, January 20, 2019 09:28 hrs UTC

കര്‍ണാടക സര്‍ക്കാരിനു ഭീഷണിയുണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസയച്ചു. ഇവര്‍ രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇന്നലെയും ഇരുവരും വെളിച്ചത്തു വന്നില്ല.

അതേസമയം രാജിവയ്ക്കുകയോ ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുകയോ ചെയ്താല്‍ അവസാന ശ്രമമെന്ന നിലയില്‍ കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പിക്കാനും തുടര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാനും ബിജെപിക്ക് കഴിയുമെന്നാണ് സൂചന.

എന്നാല്‍ അട്ടിമറിക്ക് ഇല്ലെന്നു പ്രതികരിച്ച ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ, ഹരിയാന റിസോര്‍ട്ടില്‍ നിന്നു പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുവിളിച്ചെന്നും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.