You are Here : Home / News Plus

ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികൾ ഹൈക്കോടതിയിൽ

Text Size  

Story Dated: Friday, November 23, 2018 05:01 hrs EST

ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികൾ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. പോകാൻ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് യുവതികള്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയിൽ പോകാൻ തയ്യാറാവുന്ന യുവതികള്‍ക്ക് സംരക്ഷണം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി അല്പസമയത്തിനുള്ളിൽ പരിഗണിക്കും. നേരത്തെ ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്‌ഥിതി ഉണ്ടായിരുന്നു. വീടുകൾ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരാണ് ഇതിന് ഉത്തരവാദികളെന്നും ഹർജിക്കാർ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.