You are Here : Home / News Plus

വര്‍ഗ്ഗീയ പ്രചാരണം; ഷാജിക്ക് മുമ്പേ അയോഗ്യരായ രണ്ട് ജനപ്രതിനിധികള്‍

Text Size  

Story Dated: Friday, November 09, 2018 09:36 hrs UTC

വര്‍ഗ്ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ അയോഗ്യനാക്കപ്പെടുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് കെഎം ഷാജി. എം.ജെ ജേക്കബ്, പി.സി തോമസ് എന്നിവരെയാണ് മുമ്പ് ഹൈക്കോടതി അയോഗ്യരാക്കിയത്. എന്നാല്‍, പിറവത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിനെതിരായ വിധി സുപ്രീം കോടതി റദ്ദ് ചെയ്തു. മൂവാറ്റുപുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസിനെതിരായ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ. എം ഷാജി വ്യക്തമാക്കിയതോടെ ഈ ഹൈക്കോടതി വിധിയും നിയമ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.