You are Here : Home / News Plus

ശബരിമലയില്‍ ആചാരലംഘനം നടക്കില്ല'; പൊലീസ് മൈക്കിലൂടെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

Text Size  

Story Dated: Tuesday, November 06, 2018 03:54 hrs EST

ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെ വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സല്‍ തില്ലങ്കേരി. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റീയേഴ്സും ഉണ്ട്. പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുത്. അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ പറഞ്ഞു. സന്നിധാനത്ത് നാമജപവുമായി തടിച്ചെത്തിയ തീര്‍ത്ഥാടകരോട് സംസാരിക്കാനാണ് വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്ക് ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്ത് വന്നത്. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More