You are Here : Home / News Plus

ശബരിമല ;അറസ്റ്റിലായവരുടെ എണ്ണം 3731 ആയി

Text Size  

Story Dated: Sunday, November 04, 2018 01:47 hrs EST

ശബരിമല സ്ത്രീ വിഷയ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ രജിസ്റ്റര്‍ ചെയ്ത 545 കേസുകളില്‍ ഉള്‍പ്പെട്ട 400 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 4000 പേര്‍ നിരീക്ഷണത്തിലാണ്. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ നേരത്തേ പൊലീസ് പുറത്തു വിട്ടിരുന്നു. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More