You are Here : Home / News Plus

വേണ്ടിവന്നാല്‍ അയോധ്യയിൽ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ്

Text Size  

Story Dated: Friday, November 02, 2018 04:56 hrs EDT

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ്എസ്, കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി. ക്ഷേത്ര നിർമ്മാണത്തിന് ഉടനടി ഓ‍ർഡിനൻസ് പുറത്തിറക്കണമെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ 1992 ആവർത്തിക്കുമെന്നും ആർഎസ്എസ് മുന്നറിയിപ്പ് നൽകി. 1992 ഡിസംബർ ആറിനായിരുന്നു കർസേവകർ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകർത്തതും. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദീപാവലിക്ക് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More